ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ നാളെ

Glint Staff
Mon, 13-08-2018 01:11:43 PM ;
Thiruvananthapuram

 ep-jayarajan

ഇ.പി. ജയരാജനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനത്തിന് എല്‍.ഡി.എഫിന്റെ അംഗീകാരം. നാളെ രാവിലെ പത്ത് മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചെറിയ ചടങ്ങില്‍ ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.  ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിന് ശേഷം  കണ്‍വീനര്‍ എ.വിജയരാഘവനാണ് ഇക്കാര്യം അറിയിച്ചത്. വ്യവസായ വകുപ്പ് തന്നെയാകും ഇ.പി ജയരാജന്‍ കൈകാര്യം ചെയ്യുക.

 

മുഖ്യമന്ത്രി പിണറായി വിജയന്‍ 19-ന് അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്ക് പോകും. ഈ സമയത്ത് മുഖ്യമന്ത്രിയുടെ ചുമതല ജയരാജന് കൈമാറിയേക്കുമെന്നാണ് സൂചന.

 

സി.പി.ഐയ്ക്ക് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നല്‍കാനും മുന്നണിയോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

 

Tags: