'ഹാക്കിംഗ്': പൂനെയിലെ കോസ്‌മോസ് സഹകരണ ബാങ്കിന് രണ്ട് ദിവസത്തിനിടെ 94 കോടി നഷ്ടപ്പെട്ടു

Glint Staff
Tue, 14-08-2018 06:14:38 PM ;
Pune

hacking

രാജ്യത്ത് വലിപ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള സഹകരണ ബാങ്കായ പൂനെയിലെ കോസ്‌മോസ് കോര്‍പ്പറേറ്റീവ് ബാങ്കിന് നേരെ സൈബര്‍ ആക്രമണം. ഓഗസ്റ്റ് 11 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ ബാങ്കിന്റെ സെര്‍വറുകള്‍ ഹാക്ക് ചെയ്ത് 94 കോടി രൂപയാണ് തട്ടിയെടുത്തിരിക്കുന്നത്. ഇന്ത്യയിലും ഹോങ്കോങിലുമുള്ള വിവിധ അക്കൗണ്ടുകളിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നത്.

 

ഓഗസ്റ്റ് 11ന് വൈകീട്ട് മൂന്നുമണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്തിനിടെ 15000-ലേറെ ഇടപാടുകള്‍ നടന്നു. ബാങ്കിന്റെ എ.ടി.എം സെര്‍വറിലാണ് ആദ്യം സൈബര്‍ ആക്രമണമുണ്ടായത്. ഇതോടൊപ്പം ഓണ്‍ലൈന്‍ സുരക്ഷാക്രമീകരണങ്ങളും ഹാക്കര്‍മാര്‍ തകര്‍ത്തു. ആയിരക്കണക്കിന് ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.

 

Tags: