വൈദ്യുത നിയന്ത്രണം വേണ്ടിവരും: മന്ത്രി എം.എം.മണി

Glint Staff
Sat, 08-09-2018 03:40:00 PM ;
Idukki

 mm-mani

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി എം.എം.മണി. പ്രളയത്തെ തുടര്‍ന്ന് ആറ് പവര്‍ഹൗസുകളുടെ പ്രവര്‍ത്തനമാണ് തടസപ്പെട്ടത്, അതുവഴി വൈദ്യുതി ഉല്‍പാദനത്തില്‍ 350 മെഗാവാട്ടിന്റെ കുറവുണ്ടായി. കേന്ദ്ര പൂളില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയിലും കുറവുണ്ടായിട്ടുണ്ട്.

 

അങ്ങനെ മൊത്തം 750 മെഗാവാട്ട് വൈദ്യുതിയുടെ കമ്മിയാണുള്ളത്. സംസ്ഥാനത്തിന് പുറത്ത് നിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും മണി പറഞ്ഞു.

 

Tags: