പോലീസ് നോട്ടീസയച്ചു; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 19ന് ഹാജരാകണം

Glint Staff
Wed, 12-09-2018 05:58:43 PM ;
Kochi

franco-mulakkal

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചതായി ഐ.ജി വിജയ് സാക്കറെ. സെപ്റ്റംബര്‍ 19ന് ബിഷപ്പ് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക.

 

മൊഴികളില്‍ വ്യക്തത വന്നാല്‍ മാത്രമെ ശക്തമായ കുറ്റപത്രം നല്‍കാന്‍ സാധിക്കുകയുള്ളുവെന്ന് വിജയ് സാക്കറെ പറഞ്ഞു. കന്യാസ്ത്രീയുടേയും ബിഷപ്പിന്റെയും മൊഴികളിലെ വൈരുദ്ധ്യമാണ് അന്വേഷണം നീണ്ടുപോകാന്‍ കാരണമായത്. പരാതിക്കാരിക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുമെന്നും വിജയ് സാക്കറെ പറഞ്ഞു.

 

 

Tags: