കെ.എസ്.ആര്‍.ടി.സിയില്‍ അനിശ്ചിതകാല പണിമുടക്ക്

Glint Staff
Thu, 13-09-2018 06:18:49 PM ;
Thiruvananthapuram

 ksrtc

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. അടുത്തമാസം രണ്ടാം തീയതി അര്‍ധരാത്രി മുതലാണ് അനിശ്ചിതകാല പണിമുടക്കിന് സംയുക്ത സമരസമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം.

 

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബുധനാഴ്ച ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ജീവനക്കാരുടെ നീക്കം. സംഘടനകളുമായി കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി വ്യാഴാഴ്ച നടത്താനിരുന്ന ചര്‍ച്ചയും ഉപേക്ഷിച്ചു.

 

Tags: