ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍ നിന്ന് നീക്കി

Glint Staff
Thu, 20-09-2018 04:54:54 PM ;
Delhi

franco-mulakkal

സ്ഥാനമൊഴിയാന്‍ അനുവദിക്കണമെന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അപേക്ഷ വത്തിക്കാന്‍ അംഗീകരിച്ചു. മുംബൈ ബിഷപ്പ് എമിരറ്റിസ് (ആക്‌സിലറി) എനേലോ റുഫീനോ ഗ്രേഷ്യസിനാണ് പകരം ചുമതല. സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം ബിഷപ്പ് ഫ്രാങ്കോയുടെ ആവശ്യം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിക്കുകയായിരുന്നുവെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി(സി.ബി.സി.ഐ) പ്രസിഡന്റ് കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് അറിയിച്ചു.

 

കേസില്‍ ശ്രദ്ധ ചെലുത്താന്‍ താല്‍ക്കാലികമായി ചുമതലകളില്‍ നിന്നൊഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  ചാവ്വാഴ്ചയാണ് ബിഷപ്പ് ഫ്രാങ്കോ വത്തിക്കാന് കത്തു നല്‍കിയിരുന്നത്.

 

Tags: