ഇന്ധന വിലവര്‍ദ്ധന: മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ആവശ്യം; സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്

Glint Staff
Fri, 21-09-2018 05:04:57 PM ;
Kannur

Private-Bus

ഇന്ധന വിലവര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ്  പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്. തങ്ങളുടെ ആവശ്യത്തില്‍ ഈ മാസം 30നകം തീരുമാനമായില്ലെങ്കില്‍ ബസ്സുകള്‍ നിരത്തിലിറക്കില്ലെന്നാണ് മുന്നറിയിപ്പ്.

 

ഇതിന് മുമ്പ്‌ ചാര്‍ജ് വര്‍ധിപ്പിച്ചപ്പോഴുണ്ടായിരുന്ന 62 രൂപയില്‍ നിന്നും ഡീസല്‍ വില കുത്തനെ ഉയര്‍ന്ന് 80തിനോടടുത്തു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടേതടക്കം യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കാതെ സര്‍വീസ് തുടരാനാവില്ലെന്നാണ് ബസ്സുടമകള്‍ പറയുന്ന്.

 

മിനിമം ചാര്‍ജ് ദൂരപരിധി 5 കിലോമീറ്ററില്‍ നിന്നും പകുതിയായി കുറയ്ക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. ഡീസല്‍ വിലയില്‍ സബ്‌സിഡി അനുവദിക്കണമെന്ന ആവശ്യവുമുണ്ട്. പ്രളയക്കെടുതിയും ഇന്ധനവിലവര്‍ധനവും ചേര്‍ന്ന് പൊതുജനങ്ങള്‍ വലഞ്ഞു നില്‍ക്കെ ബസ് ചാര്‍ജ്ജ് വര്‍ധനയെന്ന ആവശ്യം കൂടി മുന്നിലെത്തുന്നതോടെ സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കുമെന്നതാണ് നിര്‍ണായകമാണ്.

 

 

Tags: