വരുന്ന രണ്ട് ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

Glint Staff
Mon, 24-09-2018 01:07:04 PM ;
Thiruvananthapuram

heavy-rain

സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളില്‍ ഏഴു മുതല്‍ 11 സെ.മീറ്റര്‍ വരെ മഴപെയ്യാം. കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 25ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും 26ന് ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലുമാണു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

 

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യും.

 

Tags: