ശബരിമല വിധി: പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് വിശ്വാസി സംഘടനകള്‍

Glint Staff
Fri, 28-09-2018 01:50:19 PM ;
Delhi

 Sabarimala

എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി പുനഃപരിശോധിക്കുന്നതിനാവശ്യമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കേസില്‍ കക്ഷിചേര്‍ന്ന വിശ്വാസികളുടെ സംഘടനകളുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെട്ട ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഭൂരിപക്ഷ വിധിയോട് വിയോജിച്ച് ആചാരാനുഷ്ഠാനങ്ങളില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യവും ഹൈക്കോടതിയുടെ മുന്‍ വിധിയും ചൂണ്ടിക്കാട്ടിയായിരിക്കും പുനഃപരിശോധനാ ഹര്‍ജി നടത്തുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

 

വിധി ദുഃഖകരമാണെന്നും കൂടുതല്‍ ആലോചനകള്‍ നടത്തി പുനഃപരിശോധനാ ഹര്‍ജി അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സുപ്രീം കോടതി വിധിയില്‍ പത്തു ദിവസത്തിനുള്ളില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് തന്ത്രി കുടുംബാഗമായ രാഹുല്‍ ഈശ്വര്‍ അറിയിച്ചു. ഈ മാസം 15ന് ഉള്ളില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നും വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ഫെഡറേഷന്‍ ഓഫ് ഹിന്ദു ഓര്‍ഗനൈസേഷന്‍സ് അധ്യക്ഷന്‍ ഭക്തവത്സലന്‍ പറഞ്ഞു.

 

Tags: