ബിഷപ്പിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

Glint Staff
Sat, 06-10-2018 01:07:27 PM ;
Kottayam

 bishop-franco

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി പാലാ സബ് ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. റിമാന്‍ഡ് കാലവധി തീര്‍ന്ന സാഹചര്യത്തില്‍ ഇന്ന് ഫ്രാങ്കോയെ പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോടതി 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് കാലാവധി നീട്ടുകയായിരുന്നു.

 

സെപ്റ്റംബര്‍ 21നാണ് ഫ്രാങ്കോ മുളയ്ക്ക്ല്‍ അറസ്റ്റിലായത്. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഇത് തള്ളിയിരുന്നു.

 

Tags: