മലപ്പുറം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു

Glint Staff
Sat, 06-10-2018 01:39:31 PM ;
Thiruvananthapuram

rain

ന്യൂനമര്‍ദം കണക്കിലെടുത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ  മുന്നറിയിപ്പിനെ തുടര്‍ന്ന് മലപ്പുറം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പകരം ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ചവരെ കേരളത്തില്‍ അതിശക്തമായ മഴ പെയ്യുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

 

ഞായറാഴ്ച 24 മണിക്കൂറില്‍ 21 സെന്റീമീറ്റര്‍വരെ പെയ്യാം. ഇത് കണക്കിലെടുത്താണ് ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഞായറാഴ്ച വരെയും പാലക്കാട്ട് തിങ്കളാഴ്ചവരെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

 

 

Tags: