ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം

Glint Staff
Mon, 15-10-2018 12:04:59 PM ;
Kochi

 bishop-franco

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണമെന്നും അന്വേഷണാവശ്യത്തിനല്ലാതെ കേരളത്തില്‍ പ്രവേശിക്കരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

 

കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായത്. തുടര്‍ച്ചയായ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. സെപ്റ്റംബര്‍ അവസാനവാരം മുതല്‍ ഫ്രാങ്കോ റിമാന്‍ഡില്‍ തുടരുകയായിരുന്നു.

 

Tags: