കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ സമരം അവസാനിപ്പിച്ചു

Glint Staff
Tue, 16-10-2018 01:49:47 PM ;
Thiruvananthapuram

 ksrtc

കെ.എസ്.ആര്‍.ടി.സിയുടെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. യൂണിയനുകളുമായി മന്ത്രി എ.കെ.ശശീന്ദ്രന്‍, ടി.പി.രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണു തീരുമാനം. തീരുമാനം തങ്ങള്‍ക്ക് അനുകൂലമായതോടെ മിന്നല്‍ സമരം പിന്‍വലിക്കാന്‍ യൂണിയന്‍ നേതൃത്വം നിര്‍ദേശം നല്‍കി.

 

ഇന്ന് രാവിലെ ആറ് മണിമുതല്‍ കുടുംബശ്രീ ജീവനക്കാര്‍ ജോലിക്കെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ കൗണ്ടറിന് മുന്നില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചതോടെ നേരിയ സംഘര്‍ഷവും ഉണ്ടായി. കുടുംബശ്രീക്കാരെ റിസര്‍വേഷന്‍ കൗണ്ടറിലേക്ക് പ്രവേശിപ്പിക്കാന്‍ സമരക്കാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള പൊലീസിന്റെ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

 

ഏറ്റവും ഒടുവില്‍ ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി തത്കാലത്തേക്ക് നിര്‍ത്തി വെച്ചു.

 

Tags: