അലന്‍സിയറിനെതിരെ മീ ടു ആരോപണം ഉന്നയിച്ച നടി താനാണെന്ന് വെളിപ്പെടുത്തി ദിവ്യ ഗോപിനാഥ്

Glint Staff
Tue, 16-10-2018 05:03:11 PM ;
Kochi

alencier-divya-gopinath

നടന്‍ അലന്‍സിയറില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത് താനാണെന്ന തുറന്ന് പറഞ്ഞ് നടി ദിവ്യ ഗോപിനാഥ്. തന്റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറുമായി ഒന്നിക്കേണ്ടി വന്നതെന്നും ആ ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ലൈംഗികാക്രമണം നേരിട്ടതെന്നും ദിവ്യ നേരത്തെ പേരു പറയാതെ പ്രൊട്ടസ്റ്റിങ് ഇന്ത്യ എന്ന വെബ്സൈറ്റിലൂടെ വെളിപ്പെടുത്തിയിരുന്നു.

 

എന്നാല്‍ പേര് വെളിപ്പെടുത്താതെയുള്ള ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് വ്യാപകമായ രീതിയില്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ഉയരുന്ന ആക്ഷേപത്തിന് മറുപടിയായിട്ടാണ് ആ നടി താനാണെന്ന് വെളിപ്പെടുത്തലുമായി ദിവ്യ ഗോപിനാഥ് ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയത്.

 

ഇങ്ങനെയൊന്ന് സംഭവിച്ചാല്‍ രാജി വെച്ച് പോകേണ്ടവരല്ല സ്ത്രീകള്‍. ഇത് അതിജീവിച്ച ഞങ്ങളെ അപമാനിക്കുന്നത് തെറ്റാണ്. ഇത്ര ബുദ്ധിമുട്ടുണ്ടെങ്കില്‍ എന്തിന് സിനിമയില്‍ അഭിനയിക്കുന്നത് എന്ന് ചോദിക്കുന്നവരോട് ഇതാണ് എന്റെ പാഷന്‍. ഇത് ചെയ്യുന്നതാണെനിക്ക് സന്തോഷം. മറ്റ് എന്ത് ജോലി ചെയ്താലും എനിക്ക് ഈ സന്തോഷം ലഭിക്കില്ല. തന്റെ കുടുംബം തന്നോടൊപ്പം നില്‍ക്കുമെന്ന് ഉറപ്പുണ്ടെന്നും നടി ഫെയ്‌സ്ബുക്ക് ലൈവില്‍  പറഞ്ഞു.

 

ദിവ്യ ഗോപിനാഥിന്റെ വാക്കുകളില്‍ നിന്ന്

 

ആഭാസം സിനിമയുടെ സമയത്ത് പെണ്‍കുട്ടികളെ താന്‍ ഉപയോഗിച്ചു എന്ന് അഭിമാനത്തോടെ അയാള്‍ മറ്റ് സിനിമകളുടെ സെറ്റില്‍ പോയി പറഞ്ഞതായി അറിഞ്ഞു. അതില്‍ ഒരാള്‍ വന്നു ആഭാസത്തിന്റെ സംവിധായകന്റെ അടുത്ത് വന്നു പറഞ്ഞു. അലന്‍സിയര്‍ ചേട്ടന്‍ അവിടെ പൊളിച്ചു, കുറേ പെണ്‍പിള്ളേരുടെ കൂടെ ആയിരുന്നു എന്നൊക്കെയാണല്ലോ കേട്ടതെന്ന് പറഞ്ഞു. അത് ഞാന്‍ അറിഞ്ഞു. അയാളെ ഞാന്‍ വിളിച്ചു ചീത്ത വിളിക്കുകയും അയാള്‍ പൊട്ടിക്കരഞ്ഞു എന്നോട് പറഞ്ഞു ഞാനെന്റെ ജീവിതത്തില്‍ ആദ്യമായി സിനിമാ സെറ്റില്‍ ചെയ്ത തെറ്റായിരുന്നു അത്. അതിനെക്കുറിച്ച് വിഷമത്തോടെയാണ് ഞാന്‍ എല്ലാവരോടും പറഞ്ഞത്. ഞാന്‍ ഏത് മാനസികാവസ്ഥയിലാണ് അങ്ങനെ പെരുമാറിയതെന്ന് അറിയില്ല. എന്നാല്‍ അത് കേട്ട് മറ്റുള്ളവര്‍ എന്താണ് നിങ്ങളോട് പറഞ്ഞതെന്ന് എനിക്കറിയില്ല. നിങ്ങളെ ഒരു തരത്തിലും അപമാനിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എന്നൊക്കെ പറഞ്ഞു. അത് വിശ്വസിച്ച ഒരുആര്‍ട്ടിസ്റ്റ്ആണ് ഞാന്‍. പുള്ളിയുടെ പ്രായത്തെയും അഭിനേതാവിനെയും വിശ്വസിച്ച ആളാണ് ഞാന്‍.അയാളുടെ പ്രായത്തെ ബഹുമാനിച്ചാണ് കൂടുതല്‍നടപടികളിലേക്ക് കടക്കാതിരുന്നത്. എന്നാല്‍ മറ്റു പല സെറ്റുകളിലും അലന്‍സിയര്‍ പെണ്‍കുട്ടികളോട് ഇങ്ങനെ തന്നെ പെരുമാറുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ശക്തമായി പ്രതികരിച്ചെങ്കിലും അന്ന് താന്‍ നേരിട്ട ആ സംഘര്‍ഷം എന്താണെന്ന് അലന്‍സിയര്‍ മനസിലാക്കാന്‍ വേണ്ടിയാണ് തുറന്ന് എഴുതിയത്.

 

 

 

Tags: