ഡീസല്‍ വില വര്‍ദ്ധന: നവംബര്‍ 15ന് സ്വകാര്യ ബസ് പണിമുടക്ക്

Glint Staff
Mon, 22-10-2018 03:30:51 PM ;
Kochi

നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ നവംബര്‍ 15ന് സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങള്‍ക്കു പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഡീസല്‍ വിലവര്‍ദ്ധന മൂലം ഒരു ദിവസം പോലും സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നു സംഘടനാ പ്രസിഡന്റ് എം.ബി. സത്യന്‍ പറഞ്ഞു. ഡീസല്‍ വില താങ്ങാനാവാതെ ഒട്ടേറെ ബസുകള്‍ സര്‍വീസ് ഇതിനകം അവസാനിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ അനുവദിച്ചാല്‍ ചര്‍ച്ചയ്ക്കു തയാറാണെന്നും അദ്ദേഹം പറഞ്ഞു.

 

Tags: