തേജസ് ദിനപത്രം പ്രസിദ്ധീകരണം നിര്‍ത്തുന്നു

Glint Staff
Mon, 22-10-2018 05:04:36 PM ;
Kozhikode

thejas daily

മലയാള ദിനപത്രമായ തേജസ് പ്രസിദ്ധീകരണം നിര്‍ത്താന്‍ തീരുമാനിച്ചു. 2018 ഡിസംബര്‍ 31 ന് പത്രം അച്ചടി നിര്‍ത്തുമെന്ന് തേജസ് മാനേജ്‌മെന്റ് അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭീമമായ സാമ്പത്തിക ഭാരം തേജസിന്റെ സുഗമമായ മുന്നോട്ടുപോക്കിന് തടസ്സമായിരിക്കുകയാണ്. ആയതിനാല്‍ അച്ചടി നിര്‍ത്തുകയാണെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2006 ജനുവരി 26 നാണ് കോഴിക്കോട്ടു നിന്ന് തേജസ് ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത്.

 

Tags: