ഐ.എഫ്.എഫ്.കെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 10 മുതല്‍; മത്സരവിഭാഗത്തില്‍ സുഡാനി ഫ്രം നൈജീരിയയും ഈ.മ.യൗവും

Glint Staff
Tue, 23-10-2018 06:17:23 PM ;
Thiruvananthapuram

 iffk

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ, സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്നീ മലയാള ചിത്രങ്ങള്‍ 23-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ ഏഴു മുതല്‍ 13 വരെ തിരുവനന്തപുരത്താണ്  ചലച്ചിത്ര മേള സംഘടിപ്പിച്ചിരിക്കുന്നത്.

 

'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ ഓത്ത്, പറവ, ഭയാനകം, ഉടലാഴം മായാനദി, ബിലാത്തിക്കുഴല്‍, പ്രതിഭാസം, ഈട, കോട്ടയം, Humans of someone, Sleepelessly Yours,Ave maria എന്നീ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.സംവിധായകന്‍ സിബി മലയില്‍ ചെയര്‍മാനും ജോര്‍ജ് കിത്തു, ഫാറൂഖ് അബ്ദുള്‍ റഹിമാന്‍, ടി അനിതാകുമാരി, ഡോ. വി മോഹനകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.

 

മേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ പത്തിന് ആരംഭിക്കും. പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ഡെലിഗേഷന്‍ ഫീസ് 2000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പകുതി നിരക്കില്‍ പാസുകള്‍ ലഭിക്കും. ഇത്തവണ സൗജന്യപാസുകള്‍ ഉണ്ടാകില്ല.

 

Tags: