നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തില്‍ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സനലിനെ ആക്രമിച്ച ഡി.വൈ.എസ്.പി ഹരികുമാറിനെ അറസ്റ്റ് ചെയ്യണം, സനലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായവും ഭാര്യയ്ക്ക് ജോലിയും നല്‍കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്് നാട്ടുകാരുടെ പ്രതിഷേധം.
സംഭവത്തില്‍ ഡി.വൈ.എസ്.പി ബി. ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഹരികുമാറിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തതിനു പിന്നാലെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. എന്നാല്‍ ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.
കാര്‍ മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഡി.വൈ.എസ്.പി യുവാവിനെ തള്ളുകയായിരുന്നു. റോഡിലേയ്ക്കുവീണ സനലിനെ എതിര്‍വശത്തുനിന്നു വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സനിലിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.