നെയ്യാറ്റിന്‍കര കൊലപാതകം: ഡി.വൈ.എസ്.പി സംസ്ഥാനം വിട്ടതായി സൂചന

Glint Staff
Wed, 07-11-2018 02:21:06 PM ;
Thiruvananthapuram

നെയ്യാറ്റിന്‍കരയില്‍ തര്‍ക്കത്തിനിടെ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തില്‍ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാര്‍ സംസ്ഥാനം വിട്ടതായി സൂചന. ഇയാള്‍ തമിഴ്‌നാട്ടിലെ മധുരയിലേക്ക് കടന്നതായാണ് വിവരം. കേസിലെ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ 10 ടീമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

 

കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കരയില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഡി.വൈ.എസ്.പി സനല്‍ എന്ന യുവാവിനെ റോഡിലേക്ക് തള്ളിയിട്ടത്. അതേ സമയം അതുവഴി വന്ന കാര്‍ സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഡി.വൈ.എസ്.പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ സംഭവശേഷം ഒളിവില്‍ പോയി.

 

സനലിനെ ആശുപത്രിയിലെത്തിക്കാന്‍ നില്‍ക്കാതെയാണ് ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. ജീവനുണ്ടായിരുന്ന സനലിനെ ആംബുലന്‍സില്‍ പോലീസ് നെയ്യാറ്റിന്‍കര സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ട് പോയതെന്നും അതിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.

 

Tags: