കെ.സുരേന്ദ്രനും സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 69 പേര്‍ക്കും ജാമ്യം

Glint Staff
Wed, 21-11-2018 01:07:56 PM ;
Pathanamthitta

k suredran

നിരോധനാജ്ഞ ലംഘിച്ചതിന് നിലയ്ക്കലില്‍ നിന്ന് അറസ്റ്റിലായ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉപാധികളോടെ പത്തനംതിട്ട കോടതി ജാമ്യം അനുവദിച്ചു. സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ 69 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

 

കെ.സുരേന്ദ്രനും ഈ 69 പേര്‍ക്കും രണ്ട് മാസത്തേക്ക് റാന്നി താലൂക്കില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജാമ്യം കിട്ടിയെങ്കിലും കണ്ണൂരില്‍ മറ്റൊരു കേസില്‍ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നതിനാല്‍ സുരേന്ദ്രന് ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയുമോ എന്നകാര്യം വ്യക്തമായിട്ടില്ല.

 

 

Tags: