ഹൈക്കോടതി വിധിക്ക് സ്‌റ്റേ; കെ.എം.ഷാജിക്ക് നിയമസഭയില്‍ പങ്കെടുക്കാം

Glint Staff
Tue, 27-11-2018 03:23:10 PM ;
Delhi

 km shaji

കെ.എം.ഷാജിയെ അഴീക്കോട് എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. അപ്പീല്‍ തീരുമാനം വരും വരെയാണ് സ്റ്റേ. ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. പക്ഷേ വോട്ട് ചെയ്യാനാകില്ലെന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റരുതെന്നും കോടതി വ്യക്തമാക്കി. കേസ് വീണ്ടും പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി.

 

ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു കെ.എം.ഷാജിയുടെ ആവശ്യം. കഴിഞ്ഞ വ്യാഴാഴ്ച ഇക്കാര്യം പരാമര്‍ശിച്ചപ്പോള്‍ സ്റ്റേ ആവശ്യം പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചിരുന്നു

 

Tags: