ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സമുദായ സംഘടനകളുടെ യോഗത്തില്‍ എന്‍.എസ്.എസ് പങ്കെടുക്കില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു. ശബരിമല യുവതീ പ്രവേശനവിഷയത്തില്‍ സര്‍ക്കാരിനെ ആദ്യം മുതല്‍ എതിര്‍ക്കുന്നതിനാല്‍ ഇനിയൊരു സമവായത്തിലേക്ക് പോവേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനം.
യുവതീപ്രവേശത്തെ എതിര്‍ത്ത് ആദ്യമായി രംഗത്തെത്തിയ സംഘടന എന്‍.എസ്.എസ് ആയിരുന്നു. തുടര്‍ന്നാണ് മറ്റു സംഘടനകള്‍ എതിര്‍പ്പുമായെത്തിയത്. പ്രതിഷേധസമരങ്ങള്‍ രാഷ്ട്രീയവത്കരിക്കപ്പെടുന്നുവെന്നാരോപിച്ച് എന്‍എസ്എസ് പ്രത്യക്ഷപ്രതിഷേധത്തില് നിന്ന് പിന്‍വാങ്ങുകയായിരുന്നു.
ക്ഷത്രിയ ക്ഷേമസഭയും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.ശനിയാഴ്ച വൈകുന്നേരമാണ് യോഗം നടക്കുന്നത്. എന്നാല്‍ എസ്.എന്‍.ഡി.പി തീരുമാനം വ്യക്തമാക്കിയിട്ടില്ല. കോര്‍ മീറ്റിങ്ങിന് ശേഷം തീരുമാനം അറിയുക്കുമെന്ന് സംഘടനാ നേതൃത്വം പ്രതികരിച്ചു.