സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്ക് കൂട്ടി

Glint Staff
Wed, 05-12-2018 07:27:11 PM ;
Thiruvananthapuram

 taxi

സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്ക് വര്‍ദ്ധിപ്പിച്ചു. ഓട്ടോയുടെ മിനിമം ചാര്‍ജ് 20ല്‍ നിന്ന് 25ഉം ടാക്‌സിയുടേത് 150ല്‍നിന്ന് 175 രൂപയുമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. നിരക്ക് വര്‍ദ്ധനയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

 

ഇന്ധന വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് എം.രാമചന്ദ്രന്‍ കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ശുപാര്‍ശ പ്രകാരമാണു തീരുമാനം. ഓട്ടോറിക്ഷ മിനിമം നിരക്ക് 30 രൂപയായും ടാക്‌സി നിരക്ക് 200 രൂപയായും എന്‍ജിന്‍ ശേഷി 1500 സിസിക്കു മുകളിലുള്ള ടാക്‌സികളുടെ മിനിമം നിരക്ക് 250 രൂപയായും വര്‍ദ്ധിപ്പിക്കണം എന്നായിരുന്നു ശുപാര്‍ശ.

 

 

 

Tags: