ശബരിമലയിലെ നിരോധനാജ്ഞയെ അനുകൂലിച്ച് ഹൈക്കോടതി

Glint Staff
Thu, 06-12-2018 02:03:36 PM ;
Kochi

sabarimala

ശബരിമലയിലെ നിരോധനാജ്ഞ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് ഹൈക്കോടതി. ശബരിമലയിലെ ക്രമസമാധാനം നിലനിര്‍ത്താന്‍ നിരോധനാജ്ഞ അനിവാര്യമാണെന്ന് നിരീക്ഷിച്ച കോടതി, നിരോധനാജ്ഞ കൊണ്ട് എന്ത് പ്രശ്നമാണ് ഉണ്ടായതെന്ന് ചോദിച്ചു. ശബരിമല നിരീക്ഷണ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിലപാടെടുത്തത്.

 

ശബരിമലയില്‍ ഭക്തര്‍ക്കു ബുദ്ധിമുട്ടില്ലെന്നും ബുധനാഴ്ച എണ്‍പതിനായിരത്തോളം പേര്‍ ദര്‍ശനം നടത്തിയെന്നും നിരീക്ഷണ സമിതി കോടതിയില്‍ അറിയിച്ചിരുന്നു. പത്തനംതിട്ട എ.ഡി.എം നിരോധനാജ്ഞയെ അനുകൂലിച്ച് റിപ്പോര്‍ട്ട് നല്‍കി. മുമ്പ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ കോടതി വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന് ഏറെ ആശ്വസം പകരുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

 

 

Tags: