കൊച്ചിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ഓണ്‍ലൈന്‍ ടാക്സി സമരം

Glint Staff
Thu, 06-12-2018 07:12:15 PM ;
Kochi

ola, uber

കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഇന്ന് അര്‍ധരാത്രി മുതല്‍ പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യുബര്‍, ഒല എന്നീ കമ്പനികളുമായി സഹകരിക്കില്ലെന്ന് ഡ്രൈവര്‍മാരുടെ സംഘടനകള്‍ അറിയിച്ചു.

 

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ കഴിഞ്ഞ പത്ത് ദിവസമായി കളക്ട്രേറ്റിന് മുന്നില്‍ സമരത്തിലാണ്. എന്നാല്‍ ഇത് ഫലം കാണാതെ വന്നതോടെയാണ് പൂര്‍ണമായും സര്‍വീസ് നിര്‍ത്തിവച്ചുള്ള അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാന്‍ തീരുമാനമായത്.

 

സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം ഡ്രൈവര്‍മാര്‍ക്ക് ഉറപ്പാക്കുക, ഓണ്‍ലൈന്‍ കന്പനികള്‍ അമിത കമ്മീഷന്‍ ഈടാക്കന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

 

Tags: