ഉമ്മന്‍ ചാണ്ടിക്കും വി.എസിനും ക്ഷണമില്ല: കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്‌കരിക്കും

Glint Staff
Fri, 07-12-2018 01:56:28 PM ;
Thiruvananthapuram

oommen chandy, VS

കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങ് യു.ഡി.എഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, വി.എസ് അച്യുതാനന്ദന്‍ എന്നിവരെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

വിമാനത്താവളത്തിന്റെ 90 ശതമാനം നിര്‍മ്മാണവും പിണറായി സര്‍ക്കാര്‍ വരുന്നതിന് മുമ്പ് തന്നെ പൂര്‍ത്തിയായതാണ്. വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുന്നതിന് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ സര്‍ക്കാരുമായിരുന്നു. അതിന് മുന്‍പ് സ്ഥലമെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ നടപടികള്‍ സ്വീകരിച്ചത് വി.എസ് അച്യുതാനന്ദന്റെ ഗവണ്‍മെന്റായിരുന്നു. അങ്ങനെയിരിക്കെ വിമാനത്താവളത്തിനായി നിസ്തുലമായ പങ്കുവഹിച്ച ഉമ്മന്‍ ചാണ്ടിയെയും വി.എസിനേയും ഉദ്ഘാന ചടങ്ങിലേക്ക് ക്ഷണിക്കാത്തത് അല്‍പത്തമാണെന്നും ചെന്നിത്തല പറഞ്ഞു.

 

 

Tags: