മേഞ്ചശ്വരം മുതല്‍ കളിയിക്കാവിള വരെ അയ്യപ്പജ്യോതി തെളിയിച്ചു

Glint Staff
Wed, 26-12-2018 07:19:27 PM ;
Thiruvananthapuram

ayyappa-jyothi

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അയ്യപ്പജ്യോതി തെളിയിച്ചു. ബി.ജെ.പിയുടെയും എന്‍.എസ്.എസിന്റെയും പിന്തുണയോടെ നടന്ന പരിപാടിയില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. കാസര്‍ഗോഡ് മേഞ്ചശ്വരം മുതല്‍ തിരുവനന്തപുരം കളിയിക്കാവിള വരെയായിരുന്നു പരിപാടി.

 

വൈകിട്ട് ആറുമണിമുതല്‍ ഏഴുമണിവരെ സ്ത്രീപുരുഷന്മാര്‍ റോഡിന്റെ ഇടതുവശത്ത് അണിനിരന്ന് മണ്‍വിളക്കുകള്‍ തെളിയിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുമ്പിലെ ബിജെപിയുടെ സമരപ്പന്തലില്‍  ഒ.രാജഗോപാല്‍ നിലവിളക്ക് തെളിയിച്ച് പരിപാടി ആരംഭിച്ചു. റ്റിങ്ങലില്‍ അയ്യപ്പജ്യോതിക്ക് നേതൃത്വം നല്‍കിയത് മുന്‍ ഡി.ജി.പി സെന്‍കുമാറും കളിയിക്കാവിളയില്‍ സുരേഷ്ഗോപി എം.പിയുമായിരുന്നു.ചങ്ങനാശേരിയില്‍ ജ്യോതി തെളിയിച്ചത് എന്‍.എസ്.എസ് ആസ്ഥാനത്തിനു മുന്നിലാണ്.

 

സര്‍ക്കാര്‍ വനിതാ മതില്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അതിന് ബദലായി അയ്യപ്പജ്യോതി നടത്താന്‍ ശബരിമല കര്‍മ സമിതി തീരുമാനിച്ചത്.

 

Tags: