സനലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം വൈകുന്നു; സമരപ്പന്തലില്‍ ദുഃഖമണി മുഴക്കി പ്രതിഷേധം

Glint Staff
Sat, 29-12-2018 06:47:15 PM ;
Thiruvananthapuram

നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റ കുടുംബത്തിന് ഇതുവരെ സര്‍ക്കാര്‍ സഹായം നല്‍കാത്തതിനെതിരെ സെക്രട്ടേറിയറ്റിന് മുമ്പില്‍ ദുഃഖമണി മുഴക്കി പ്രതിഷേധം. സനലിന്റെ ഭാര്യ വിജിയുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ഇരുപത് ദിവസം പിന്നിട്ടിട്ടും വാഗ്ദാനം ചെയ്ത സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

 

സനലിന്റെ രണ്ട് കുട്ടികളെ നല്ലരീതിയില്‍ വളര്‍ത്തുന്നതിനായി ഭാര്യയ്ക്ക് ജോലിയും കടബാധ്യതകള്‍ തീര്‍ക്കുന്നതിനായി സാമ്പത്തിക സഹായവും വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കഴിഞ്ഞ ദിവസം ഈ ആവശ്യവുമായി മന്ത്രി എം.എം മണിയെ വിജി ബന്ധപ്പെട്ടപ്പോള്‍ മോശമായ അനുഭവമാണുണ്ടായത്. സി.പി.എമ്മിന്റെ ഭാഗത്ത് നിന്നും സമരം അവസാനിപ്പിക്കാന്‍ ഭീഷണിയുള്ളതായും സമരസമിതി പറയുന്നു.

 

തങ്ങളുടെ ആവശ്യങ്ങള്‍ക്ക് തീരുമാനമുണ്ടായില്ല എങ്കില്‍ സര്‍ക്കാര്‍ സത്രീസമത്വത്തിന്റെ പേരില്‍ വനിതാമതില്‍ ഉയര്‍ത്തുന്ന ജനുവരി ഒന്നിന് തന്നെ സനലിന്റെ അമ്മ രമണി സെക്രട്ടേറിയറ്റിന് മുമ്പില്‍ നിരാഹാര സമരം തുടങ്ങും.

 

Tags: