'മാണിക്യമലരായ പൂവി'; മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുത്തു

Glint staff
Wed, 14-02-2018 06:24:11 PM ;
Hyderabad

Oru-Adaar-Love

ഒരു അഡാറ് ലവ് എന്ന സിനിമയുടെ സംവിധായകന്‍  ഒമര്‍ ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. സിനിമയിലെ മാണിക്യമലരായ പൂവി...എന്ന് തുടങ്ങുന്ന പാട്ടും, വിഡിയോയും ഇസ്‌ലാം  മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. സമൂഹ മാധ്യമങ്ങളില്‍ പാട്ട് വൈറലായി തുടരുന്നതിനിടെയാണ് കേസ് വന്നിരിക്കുന്നത്.

 

പ്രവാചകനെ നിന്ദിക്കുന്ന രീതിയിലാണ് പാട്ടെന്നും, ഇത് മുസ്ലിം  മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നും പറഞ്ഞാണ് ഫറൂഖ് നഗറിലെ ഒരു കൂട്ടം യുവാക്കള്‍ ഫലക്‌നുമ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് പരാതി.

 

 


priya-prakash-varrier'
ഒരു അഡാറ് ലവ്' ടീസര്‍ പുറത്തിറങ്ങി

https://www.lifeglint.com/content/scalemovies/18021405/addar-love-teaser...


 

Tags: