തന്ത്രിക്കെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

Glint Staff
Thu, 03-01-2019 01:16:53 PM ;
Delhi

kandararu-rajeevaru

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രിക്കെതിരെ സമര്‍പ്പിക്കപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചില്ല. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളുകയായിരുന്നു.

 

കേസില്‍ ഈ മാസം 22ന് വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. അഭിഭാഷക എ.വി.വര്‍ഷയാണ് ഹര്‍ജി നല്‍കിയത്. യുവതീപ്രവേശം തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള അടക്കമുള്ളവര്‍ക്കെതിരെ ഇതേ അഭിഭാഷകര്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

 

 

Tags: