ഹര്‍ത്താല്‍ ഗൗരവമേറിയ പ്രശ്‌നം; സര്‍ക്കാര്‍ ജനവികാരം കാണുന്നില്ലേ: ഹൈക്കോടതി

Glint Staff
Mon, 07-01-2019 01:22:45 PM ;
Kochi

Kerala-High-Court

ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേയെന്ന് ഹൈക്കോടതി. ഹര്‍ത്താലിലെ അക്രമങ്ങള്‍ ഗൗരവമേറിയ വിഷയമാണ്. ഒരു വര്‍ഷം 97 ഹര്‍ത്താലെന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. നാളത്തെ പണിമുടക്കില്‍ ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ എന്ത് നടപടി എടുത്തെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. ഹര്‍ത്താലിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.

 

ജനത്തിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഹൈക്കോടതിയെ അറിയിക്കണമെന്നും ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് 7 ദിവസത്തെ നോട്ടീസ് നല്‍കുന്നതിനെക്കുറിച്ച് നിയമം കൊണ്ടുവരുന്നത് ആലോചിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

 

നാളെ കടകള്‍ തുറക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്.

 

 

 

Tags: