ക്രിസ്തുമസ്-പുതുവര്‍ഷത്തില്‍ കേരളം കുടിച്ചത് 514.34 കോടിയുടെ മദ്യം

Glint Staff
Tue, 08-01-2019 05:21:23 PM ;
Kochi

 liquor

ക്രിസ്തുമസ്-പുതുവര്‍ഷത്തിലെ മദ്യവില്‍പ്പനയുടെ കണക്കുകള്‍ പുറത്ത്. റെക്കോര്‍ഡ് മദ്യ വില്‍പനയാണ് ഇത്തവണ ബിവറേജസ് കോര്‍പ്പറേഷന്‍ വഴി നടന്നിരിക്കുന്നത്. 2018 ഡിസംബര്‍ 22 മുതല്‍ 31 വരെയുളള കാലയളവില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ 514.34 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 33.6 കോടി രൂപയുടെ വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

 

ക്രിസ്തുമസിന് ഏറ്റവുമധികം വില്‍പ്പന നടന്നത് നെടുമ്പാശേരിയിലാണ്. 51.30 ലക്ഷം രൂപയുടെ വിറ്റുവരവ്. രണ്ടാമത് ഇരിങ്ങാലക്കുടയും മൂന്നാമത് പാലാരിവട്ടവും. പുതുവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് പാലാരിവട്ടത്താണ്.  73.53 ലക്ഷം രൂപയുടെ വിറ്റുവരവ്.

 

 

Tags: