പണിമുടക്ക്: തിരുവനന്തപുരത്ത് എസ്.ബി.ഐ ട്രഷറി ഓഫീസിന് നേരെ ആക്രമം

Glint Staff
Wed, 09-01-2019 12:40:24 PM ;
Thiruvananthapuram

 sbi

തിരുവനന്തപുരത്ത് എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് ഓഫീസില്‍ പണിമുടക്കനുകൂലികളുടെ അക്രമം. മാനേജരുടെ ക്യാബിനും മേശയും കംപ്യൂട്ടറും അടിച്ചു തകര്‍ത്തു. സെക്രട്ടറിയേറ്റിന് സമീപത്തെ ഓഫീസിന് നേരെയാണ് സമരക്കാരുടെ ആക്രമണമുണ്ടായത്. ഇവിടുത്തെ ജീവനക്കാരെ സമരക്കാര്‍ ഭീഷണിപ്പെടുത്തി ജോലി അവസാനിപ്പിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമികളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.ദേശീയ

 

പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നും സംസ്ഥാനത്ത് ട്രെയിന്‍ തടയല്‍ ഉണ്ടായി. തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിച്ച വേണാട് എക്‌സ്പ്രസ് ആണ് സമരക്കാര്‍ തടഞ്ഞത്. ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിച്ച നൂറോളം സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ട്രെയിന്‍ തടയലിനെ തുടര്‍ന്ന് അഞ്ച് മണിക്ക് യാത്ര ആരംഭിക്കാനിരുന്ന വേണാട് 40 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.

Tags: