ന്യൂയോര്‍ക്ക് പോലീസിനെ പിന്നിലാക്കി കേരളാ പോലീസ്; ലൈക്ക് 10 ലക്ഷം കടന്നു

Glint Staff
Wed, 09-01-2019 06:15:37 PM ;
Thiruvananthapuram

 kerala-police

പത്ത് ലക്ഷം ലൈക്ക് സ്വന്തമാക്കി കേരളാ പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ്. ഇതോടെ സംസ്ഥാന പോലീസിന്റെ ഫെയ്സ്ബുക്ക് പേജുകളില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ലൈക്ക് നേടുന്ന പേജായി കേരളാ പോലീസിന്റേത് മാറി. ഇതിനുള്ള അംഗീകാരം അംഗീകാരം വ്യാഴാഴ്ച ഫെയ്ബുക്ക് അധികൃര്‍ മുഖ്യമന്ത്രിക്ക് കൈമാറും.

 

ഇതുവരെ ന്യൂയോര്‍ക്ക് പോലീസിനായിരുന്നു ലോകത്ത് ഏറ്റവും കൂടുല്‍ ലൈക്കുള്ള ഫെയ്‌സ്ബുക്ക് പേജെന്ന ബഹുമതി. ഈ റെക്കോര്‍ഡാണ് കേരളാ പോലീസ് മറികടന്നിരിക്കുന്നത്.

 

ട്രോള്‍ ആരംഭിച്ചതോടെയാണ് കേരളാ പോലീസിന്റെ പേജ് കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചത്. സമൂഹത്തില്‍ നടക്കുന്ന പല നിയമലംഘനങ്ങള്‍ക്കുമെതിരെ ട്രോള്‍ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും പോലീസ് ആശയ പ്രചരണം നടത്തിയിരുന്നു. ഇതിന് വന്‍ സ്വീകാര്യതയാണ് കിട്ടിയത്. തുടര്‍ന്നാണ് പേജ് ലൈക്ക് കുത്തനെ കൂടാന്‍ തുടങ്ങിയത്.

 

പത്ത് ലക്ഷം ലൈക്ക് നേടാന്‍ സഹായിച്ച എല്ലാവരോടും പോലീസ് നന്ദി പറഞ്ഞു.

 

കേരളാ പോലീസിന്റെ നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റ്

സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരമ്പരാഗത പൊതുജനസമ്പര്‍ക്ക രീതികളില്‍ വ്യത്യസ്തത സൃഷ്ടിച്ച ജനകീയ ഇടപെടലിന്റെ നവീനമാതൃക സൃഷ്ടിക്കാനും, പൊതുജനങ്ങളുമായുള്ള സൗഹാര്‍ദ്ദപരമായ ഇടപെടലുകളിലൂടെ ജനപിന്തുണ നേടിയെടുക്കാനും കേരള പോലീസ് ഫേസ്ബുക് പേജിന് ചുരുങ്ങിയ കാലം കൊണ്ട് കഴിഞ്ഞു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ലോകശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചതിനോടൊപ്പം, ഉപകാരപ്രദമായ അറിവുകളും അറിയിപ്പുകളും ചിരിയിലും ചിന്തയിലുമൂടെ പങ്കുവയ്ക്കുകയും സേവനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന് മലയാളികള്‍ക്കൊപ്പം നിരന്തര സാന്നിധ്യമായി നിറഞ്ഞു നില്‍ക്കാനും കേരള പോലീസ് ഫേസ്ബുക്ക് പേജിന് കഴിഞ്ഞു. ഒരു മില്യണ്‍ ലൈക് നേടിത്തന്ന ഓരോരുത്തരോടുമുള്ള സ്‌നേഹം ഈ അവസരത്തില്‍ അറിയിച്ചുകൊള്ളുന്നു

 

Tags: