ടി.ഒ സൂരജിന്റെ 8 കോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി

Glint Staff
Wed, 09-01-2019 04:21:20 PM ;
Thiruvananthapuram

to-sooraj

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ടി.ഒ. സൂരജിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 8 കോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

 

നാല് വാഹനങ്ങളും, 13 ഇടങ്ങളിലെ ഭൂമിവകകളുമാണ് കണ്ടുകെട്ടിയത്. ടി.ഒ.സൂരജ് വരവില്‍ കവിഞ്ഞ് സ്വത്തുസമ്പാദിച്ചതായി സംസ്ഥാന വിജിലന്‍സും നേരത്തെ കണ്ടെത്തിയിരുന്നു. സംസ്ഥാന വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു എന്‍ഫോഴ്സ്മെന്റ് അന്വേഷണം. സൂരജിന് വരുമാനത്തേക്കാള്‍ മൂന്നിരട്ടി സമ്പാദ്യമുണ്ടെന്നാണ് 2016ല്‍ വിജിലന്‍സ് ലോകായുക്തയെ അറിയിച്ചത്. മുന്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്നു ടി ഒ സൂരജ്.

 

 

Tags: