209 തടവുകാരെ വിട്ടയച്ച എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

Glint Staff
Fri, 11-01-2019 12:35:01 PM ;
Kochi

 Kerala-High-Court

ശിക്ഷാ കാലാവധി തീരും മുമ്പ് 209 തടവുകാരെ വിട്ടയച്ച 2011ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 10 വര്‍ഷം തടവില്‍ കഴിഞ്ഞവരെയാണ് അന്ന് വിട്ടയച്ചത്. 14 വര്‍ഷം ശിക്ഷ അനുഭവിക്കാതെ പുറത്തുപോയവര്‍ ബാക്കി ശിക്ഷാ കാലയളവ് കൂടി ജയിലില്‍ കഴിയേണ്ടി വരും. ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

 

പുറത്തിറങ്ങിയവരുടെ  വിവരങ്ങള്‍ ഗവര്‍ണര്‍ പുനഃപരിശോധിക്കണമെന്നും ആറു മാസത്തിനകം വിശദാംശങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈയിടെ 36 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ മടക്കിയതിനു പിന്നാലെയാണു വിഷയം ഹൈക്കോടതിയില്‍ എത്തിയത്.

 

മഹാത്മാഗാന്ധിയുടെ 150 ാമത് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് സംസ്ഥാന ജയില്‍ വകുപ്പ് 209 ജയില്‍തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചത്. അന്ന് തന്നെ വിട്ടയക്കുന്നവരെ സംബന്ധിച്ച് വിവാദമുയര്‍ന്നിരുന്നു.

 

Tags: