മകരവിളക്ക് തെളിഞ്ഞു; പതിവ് തിരക്കില്ലെങ്കിലും ഭക്തിസാന്ദ്രമായി സന്നിധാനം

Glint Staff
Mon, 14-01-2019 06:54:29 PM ;
sabarimala

Makaravilakku

ശബരിമലയിലെ പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. പതിവ് പോലെ പന്തളം കൊട്ടാരത്തില്‍ നിന്ന് ഘോഷയാത്രയായി എത്തിച്ച തിരുവാഭരണം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തിയതിന് തൊട്ട് പിന്നാലെ പൊന്നമ്പല മേട്ടില്‍ മൂന്ന് തവണ ജ്യോതി തെളിയുകയായിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഭക്തജന തിരക്ക് വലിയതോതില്‍ കുറവായിരുന്നെങ്കിലുംശരണം വിളികളാല്‍ മുഖരിതാമായിരുന്നു  സന്നിധാനം.

 

ദര്‍ശനപുണ്യം നേടിയ ആയിരക്കണക്കിന് അയ്യപ്പന്മാര്‍ രാത്രിയോടെ മലയിറങ്ങിത്തുടങ്ങും.

 

Tags: