ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥലം മാറ്റം; സിസ്റ്റര്‍ അനുപമയെ മാറ്റിയത് പഞ്ചാബിലേക്ക്

Glint Staff
Wed, 16-01-2019 04:24:28 PM ;
Kottayam

nuns-srtike

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളെ കൂട്ടത്തോടെ സ്ഥലം മാറ്റി. സിസ്റ്റര്‍മാരായ അനുപമ, ആന്‍സിറ്റ, ജോസഫിന്‍, ആന്‍ഫി, നീന റോസ് എന്നിവരെ വെവ്വേറെ സ്ഥലങ്ങളിലേക്കാണ്സ്ഥലം മാറ്റിയിരിക്കുന്നത്.

 

സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്ക് മാറ്റിയപ്പോള്‍ സിസ്റ്റര്‍ ആല്‍ഫിയെ ജാര്‍ഖണ്ഡിലേക്ക് മാറ്റിയാണ് മദര്‍ ജനറല്‍ ഉത്തരവിട്ടിരിക്കുന്നത്. സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ നീനറോസ്, ആന്‍സിറ്റ ജോസഫിന്‍ എന്നിവരോടും വിവിധ മഠങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ബിഷിപ്പിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്കെതിരേ മാത്രം മദര്‍ ജനറല്‍ നടപടിയെടുത്തിട്ടില്ല. ഇവര്‍ കുറുവിലങ്ങാട് മഠത്തില്‍തന്നെ തുടരും.

 

 

 

Tags: