ഖനിക്കുള്ളില്‍ അകപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്

Glint Staff
Thu, 17-01-2019 12:48:36 PM ;
Guwahati

coal mine

മേഘാലയയിലെ അനധികൃതഖനിയില്‍ കുടുങ്ങിപ്പോയ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം 13 നാണ് അനധികൃത ഖനിയില്‍ അപകടം ഉണ്ടായത്. തുടര്‍ന്ന്  15 തൊഴിലാളികള്‍ ഖനിക്കുള്ളില്‍ അകപ്പെടുകയായിരുന്നു.  ഇവരില്‍ ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയതായാണ് വാര്‍ത്ത.

 

മൃതദേഹം എത്രയും വേഗം പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ നാവികസേനയിലെ ഡൈവര്‍മാര്‍ ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ റിമോട്ട്‌ലി ഓപറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചു നടത്തിയ തിരച്ചിലിലാണ് ഖനിയുടെ ആഴമേറിയ ഭാഗത്തുനിന്ന് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ത്യന്‍ നാവികസേനയും എന്‍.ഡി.ആര്‍.എഫും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

 

 

 

Tags: