കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി

Glint Staff
Thu, 17-01-2019 03:45:18 PM ;
Kochi

karat razak

കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി. വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള പ്രചാരണം നടത്തിയെന്ന പരാതിയിലാണ് നടപടി. മണ്ഡലത്തിലെ വോട്ടറായ കെ.പി. മുഹമ്മദിന്റെ ഹര്‍ജിയിലാണ് വിധി. വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള വിഡിയോകള്‍ പ്രചാരണ സമയത്ത് മണ്ഡലത്തില്‍ ഉപയോഗിച്ചിരുന്നുവെന്നാണ് ആരോപണം. 583 വോട്ടുകള്‍ക്കാണ് കാരാട്ട് റസാഖ് ജയിച്ചത്.

 

അതേസമയം, വ്ിധിക്ക് ഉപാധികളോടെ സ്റ്റേ അനുവദിച്ചിട്ടുണ്ട്. 30 ദിവസത്തേക്കാണ് സ്റ്റേ. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെങ്കിലും കാരാട്ട് റസാഖിന് വോട്ട് ചെയ്യാനാകില്ല. ശമ്പളവും ആനുകൂല്യങ്ങളും വാങ്ങാനാകില്ലെന്നും കോടതി വ്യക്തമാക്കി.

 

 

 

Tags: