സ്ഥലം മാറ്റത്തിലൂടെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം: കന്യാസ്ത്രീകള്‍

Glint Staff
Sat, 19-01-2019 01:28:49 PM ;
Kottayam

nuns

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കന്യാസ്ത്രീകളുടെ കത്ത്.
തങ്ങളെ സ്ഥലം മാറ്റി സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപെടണമെന്നും കുറവിലങ്ങാട് മഠത്തിലെ നാല് കന്യാസ്ത്രീകള്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

 

ബിഷപ്പിനെതിരായ കേസില്‍ സാക്ഷി പറയും എന്നതുകൊണ്ട് നിരന്തരം ഭീഷണിയുണ്ട്. സ്ഥലംമാറ്റിയത് സമ്മര്‍ദത്തിലാക്കാനുള്ള ശ്രമത്തിന്റെഭാഗമാണെന്നും കുറവിലങ്ങാട്ടെ മഠത്തില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്നും കന്യാസ്ത്രീകള്‍ നല്‍കിയ കത്തില്‍ പറയുന്നു.

 

ദൈനംദിന ചിലവുകള്‍ക്ക് ഉള്‍പ്പടെ സഭ പണം നല്‍കുന്നില്ല. അതിനാല്‍ വളരെ ബുദ്ധിമുട്ടിലാണ് ജീവിതം. തങ്ങള്‍ പരാതിക്കാരിയായ കന്യാസ്ത്രീയെ സഹായിക്കുക മാത്രമാണ് ചെയ്തത്. വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും കത്തില്‍ കന്യാസ്ത്രീകള്‍ ആവശ്യപ്പെടുന്നു.

 

 

 

Tags: