ദേവസ്വം ബോര്‍ഡുകള്‍ സ്വതന്ത്രമാക്കണമെന്ന ഹര്‍ജി 31ന് സുപ്രീം കോടതി പരിഗണിക്കും

Glint Staff
Wed, 23-01-2019 01:12:06 PM ;
Delhi

supreme-court

ദേവസ്വം ബോര്‍ഡുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മാറ്റി സ്വതന്ത്രമാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 31ലേക്ക് മാറ്റി. കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന നടപടി സുതാര്യമല്ലെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും ടി.ജി. മോഹന്‍ദാസുമാണ് ഹര്‍ജികള്‍ നല്‍കിയിരുന്നത്.

 

സ്വയംഭരണ സ്ഥാപനങ്ങളായ ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാറില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച സുപ്രീം കോടതിയെ സത്യവാങ്മൂലം വഴി അറിയിച്ചിരുന്നു. ക്ഷേത്രങ്ങളില്‍നിന്നും അല്ലാതെയും ബോര്‍ഡുകള്‍ക്കുള്ള വരുമാനത്തില്‍നിന്ന് ഒരു രൂപ പോലും സര്‍ക്കാര്‍ ട്രഷറിയിലേക്ക് അടയ്ക്കാറില്ലെന്നും ബോര്‍ഡുകളുടെ ബാങ്ക് അക്കൗണ്ടുകളിലാണു പണം നിക്ഷേപിക്കന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

 

Tags: