സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം; ചാണകവെള്ളം ഒഴിച്ച് മര്‍ദ്ദിച്ചു

Glint Staff
Fri, 25-01-2019 01:12:22 PM ;
Thrissur

 priyanandan-attack

സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം. തൃശൂര്‍ വല്ലച്ചിറയിലെ വീടിനടുത്തുവെച്ച് ഒരാള്‍ പിന്നില്‍ നിന്ന് തലയില്‍ ചാണകവെള്ളം തളിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.  രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഇതൊരു തുടക്കം മാത്രമാണെന്നും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും അക്രമി പറഞ്ഞതായി പ്രിയനന്ദനന്‍ പറഞ്ഞു.

 

നേരത്തേ ആര്‍പ്പോ ആര്‍ത്തവവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ് വിവാദമായതിനേത്തുടര്‍ന്ന് അദ്ദേഹം പിന്‍വലിച്ചിരുന്നു. അയ്യപ്പനെ അധിക്ഷേപിച്ചുവെന്നാരോപിച്ച് അയ്യപ്പ കര്‍മസമിതി പ്രവര്‍ത്തകര്‍ പ്രിയനന്ദനന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് പ്രിയനന്ദനന്‍ ആരോപിച്ചു.

 

 

Tags: