കര്‍ണാടകയില്‍ വീണ്ടും പ്രതിസന്ധി; രാജി വക്കാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

Glint Staff
Mon, 28-01-2019 01:38:20 PM ;
Bengaluru

 kumaraswamy

നേതാക്കള്‍ക്ക് തന്നെ താല്‍പര്യമില്ലെങ്കില്‍ രാജിവക്കാന്‍ തയ്യാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിക്കുകയാണ്. ഇവരെ കോണ്‍ഗ്രസ് പാര്‍ട്ടി ഇടപെട്ട് നിലയ്ക്ക് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

കുമാരസ്വാമി മുഖ്യമന്ത്രിയായതില്‍ പിന്നെ കര്‍ണാടകയില്‍ ഒന്നും നടക്കുന്നില്ലെന്നും സിദ്ധരാമയ്യയാണ് തങ്ങളുടെ നേതാവെന്നും ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി.

 

എന്നാല്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ കുമാരസ്വാമിക്കെതിരെ പരാതികളൊന്നുമില്ലെന്നും കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ പരമേശ്വര വ്യക്തമ

 

Tags: