രാഹുല്‍ ഗാന്ധി നാളെ കൊച്ചിയില്‍

Glint Staff
Mon, 28-01-2019 05:04:30 PM ;
Kochi

rahul-gandhi

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കൊച്ചിയില്‍ എത്തും. ബൂത്ത് തലത്തിലുള്ള ഭാരവാഹികളുമായി സംവദിക്കലാണ് രാഹുലിന്റെ കേരള സന്ദര്‍ശനത്തിലെ പ്രധാന അജണ്ട. ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തും. തുടര്‍ന്നാണ് മറൈന്‍ ഡ്രൈവില്‍ ഡ്രൈവില്‍ ബൂത്ത് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗത്തില്‍ പങ്കെടുക്കുക.

 

രാഹുലിന്റെ വരവോടെ പ്രചാരണത്തിന് ഒദ്യോഗിക തുടക്കമിടാനാണ് യു.ഡി.എഫ് തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാഹുലിന്റെ സന്ദര്‍ശനത്തിന് പിന്നാലെ തീരുമാനമാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

 

രാഹുല്‍ ഗാന്ധിയുടെ ഗള്‍ഫ് സന്ദര്‍ശനം വന്‍ വിജയമായിരുന്നെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതിന് പിന്നല്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് കേരളത്തില്‍ നിന്നുള്ള നേതാക്കളായിരുന്നു. ആ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനത്തിനും വലിയ പ്രാധാന്യമാണ് നേതാക്കള്‍ നല്‍കുന്നത്.

 

Tags: