Image Credit- Mathrubhumi
പോലീസുകാരെ നടുറോഡില്‍ ആക്രമിച്ച കേസിലെ പ്രതിയായ എസ്.എഫ്.ഐ നേതാവ് കീഴടങ്ങി. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ നസീമാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
മന്ത്രിമാരായ എ.കെ.ബാലനും കെ.ടി.ജലീലും പങ്കെടുത്ത പരിപാടിയില്‍ കേസിലെ മുഖ്യപ്രതിയായ നസീം പങ്കെടുത്ത ദൃശ്യം കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ വാര്‍ത്ത പോലീസിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കീഴടങ്ങല്‍ ഉണ്ടായിരിക്കുന്നത്. നസീം ഒളിവിലാണെന്നാണ് പോലീസ് ഇതുവരെ നല്‍കിയിരുന്ന വിശദീകരണം.
ഡിസംബര്‍ 12-നാണ് പാളയത്ത് ട്രാഫിക് നിയമലംഘനം ചോദ്യംചെയ്ത എസ്.എ.പി.യിലെ പോലീസുകാരായ ശരത്, വിനയചന്ദ്രന്‍ എന്നിവരെ എസ്.എഫ്.ഐ.ക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചത്.