തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി ഐ.എം വിജയന്‍

Glint Staff
Sat, 09-02-2019 01:53:24 PM ;
Thrissur

 im-vijayan

ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഐ.എം വിജയന്‍. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും തന്നെ രാഷ് ട്രീയക്കാരനായി കാണാന്‍ ആളുകള്‍ ആഗ്രഹിക്കുന്നില്ലെന്നും ഐ.എം വിജയന്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമീപിച്ചിരുന്നെന്നും വിജയന്‍ വ്യക്തമാക്കി.

 

എല്‍.ഡി.എഫിന്റെ സിറ്റിംങ് സീറ്റായ ആലത്തൂര്‍ തിരിച്ച് പിടക്കാന്‍ കോണ്‍ഗ്രസ് ഐ.എം.വിജയനെ യു.ഡി.ഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം നടത്തുന്നുണ്ടെന്ന വാര്‍ത്ത സജീവമായിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന് വിജയന്‍ നിലപാടെടുത്ത സാഹചര്യത്തില്‍ മറ്റൊരു മികച്ച സ്ഥാനാര്‍ത്ഥിയെ തേടുകയാണ് കോണ്‍ഗ്രസ്.

 

 

Tags: