കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട്ടെ മഠത്തില്‍ തുടരാം; സ്ഥലംമാറ്റ നടപടി മരവിപ്പിച്ചു

Glint Staff
Sat, 09-02-2019 07:14:40 PM ;
Kottayam

 nuns-srtike

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ നിയമനടപടികള്‍ പൂര്‍ത്തിയാകുംവരെ പരാതിക്കാരിയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട്ടെ മഠത്തില്‍ തുടരാമെന്ന് ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്റര്‍. ബിഷപ്പിനെതിരെ നിലപാടെടുത്ത കന്യാസ്ത്രീകളെ കൂട്ടത്തോടെ കുറവിലങ്ങാട് മഠത്തില്‍നിന്ന് വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ കന്യാസ്ത്രീകള്‍ ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്ററെ സമീപിക്കുകയായിരുന്നു.

 

കന്യാസ്ത്രീമാര്‍ക്കെതിരായ സ്ഥലംമാറ്റ നടപടിക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. വിഷയത്തില്‍  ഇടപെടല്‍ ആവശ്യപ്പെട്ട് നടപടി നേരിട്ട കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുകയുമുണ്ടായി.

അതിനിടെ കന്യാസ്ത്രീകളെ പിന്തുണച്ചുകൊണ്ട് കോട്ടയത്ത് സംഘടിപ്പിച്ച സേവ് അവര്‍ സിസ്റ്റേഴ്‌സ് കണ്‍വെന്‍ഷന്‍ വേദിയിലേക്ക് ബിഷപ്പിനെ അനുകൂലിക്കുന്ന കാത്തലിക് ഫോറം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചെത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി. തുടര്‍ന്ന് പ്രതിഷേധിക്കാനെത്തിയ അഞ്ചോളം പേരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.

 

 

Tags: