ഡല്‍ഹി ഹോട്ടല്‍ തീപിടുത്തം: മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

Glint Staff
Tue, 12-02-2019 03:01:46 PM ;
Delhi

 delhi-fire

ഡല്‍ഹി കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിനിടെ കാണാതായ രണ്ട് മലയാളികള്‍ കൂടി മരിച്ചെന്ന് സ്ഥിരീകരണം. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. നളിനാക്ഷിയമ്മ, മകന്‍ വിദ്യാസാഗര്‍, മകള്‍ ജയശ്രീ എന്നിവരാണ് മരിച്ചത്. ജയശ്രീ മരിച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. അപകടത്തിനിടെ മൂന്ന് പേരെയും കാണാതായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ എറണാകുളം ചേരാനെല്ലൂര്‍ സ്വദേശികളാണ് ഇവര്‍.

 

ആകെ 17 പേരാണ് അപകടത്തില്‍ മരിച്ചത്. ഇവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. അപകടത്തില്‍ അറുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചു. അപകടത്തില്‍ മജിസ്ടീരിയല്‍ അന്വേഷണത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. ഹോട്ടല്‍ പ്രവര്‍ത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.

 

 

Tags: