ചില്ലില്ല പകരം, തുണി വലിച്ചുകെട്ടി സര്‍വീസ്: നഗ്നമായ നിയമലംഘനം ആലുവ-എറണാകുളം റൂട്ടില്‍

Glint Desk
Tue, 12-02-2019 03:56:22 PM ;

ആലുവ പാലാരിവട്ടം എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന KL-09 T 5555  രജിസ്‌ട്രേഷന്‍ നമ്പറായ ബസ്സിന്റെ പിന്‍വശത്ത് നിന്നുള്ള കാഴ്ചയാണിത്. പുറകില്‍ ചില്ല് പൂര്‍ണമായും ഇല്ല. പകരം തുണി വലിച്ച് കെട്ടിയിരിക്കുന്നു. നഗരത്തിലെ പ്രധാന പാതയിലൂടെയാണ് ആളുകളെ കുത്തി നിറച്ച് അപകടം വിളിച്ച് വരുത്തുന്ന തരത്തില്‍ ബസ് ഓടുന്നത്. നഗരത്തില്‍ മിക്കവാറും സ്വകാര്യ ബസ്സുകള്‍ അമിത വേഗതയിലാണ് സര്‍വീസ് നടത്തുന്നത്. പ്രത്യേകിച്ച് ആലുവ എറണാകുളം റൂട്ടില്‍. അതിനൊപ്പമാണ് ഈ ചില്ലിന് പകരം തുണികെട്ടിയുള്ള യാത്ര.

 

റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് പോലീസും മോട്ടോര്‍ വാഹന വകുപ്പും പറയുമ്പോഴാണ് ഇത്തരത്തില്‍ പരസ്യമായി നിയമങ്ങള്‍ ലംഘിക്കപ്പെടുന്നത്.

 

Tags: